വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വില്പനയില് ഇടിവുണ്ടാകുമെന്നു ലോട്ടറി വകുപ്പ് പ്രതീക്ഷിച്ചിരുന്നെങ്കിലും വില്പന കുതിക്കുകയാണ്. ഇത്തവണ പരമാവധി അച്ചടിക്കാന്‍ കഴിയുന്ന 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും.
20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം നല്കുന്ന മൂന്നാം സമ്മാനവും 10 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്കുന്ന നാലാം സമ്മാനവും രണ്ടു ലക്ഷം രൂപ വീതം നല്കുന്ന അഞ്ചാം സമ്മാനവുമാണ് പിന്നീടുള്ള വലിയ സമ്മാന തുകകൾ.
ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയുമാണ്. എട്ടാം സമ്മാനം 1000 രൂപയാണ്. ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്. 2024 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ സമ്മാന ഇനത്തില്‍ മാത്രം ലോട്ടറി വകുപ്പ് വിതരണം ചെയ്തത് 2400 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം വിതരണം ചെയ്ത സമ്മാനത്തുക ആകെ 7095 കോടി രൂപയായിരുന്നു. ഓണം ബംപറിന്റെ സമ്മാനത്തുക കൂടി കണക്കാക്കുമ്പോള്‍ ഈ വര്‍ഷവും സമ്മാനത്തുകയില്‍ ഭാഗ്യക്കുറി റിക്കാര്‍ഡ് ഭേദിക്കുമെന്നാണ് പ്രതീക്ഷ.