ചീഫ് സെക്രട്ടറിയുടെ പ്രതികരണം പവർഫുൾ: വി.ഡി. സതീശൻ
Thursday, March 27, 2025 2:49 AM IST
കൊല്ലം: നിറത്തിന്റെ കാര്യത്തിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ പോസ്റ്റ് ഏറ്റവും പവർഫുൾ ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സാധാരണ ആരും കാണിക്കാത്ത ധൈര്യമാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്. ഉന്നതസ്ഥാനത്ത് ഇരിക്കുന്ന സീനിയർ ഐഎഎസ് ഉദ്യോഗസ്ഥയ്ക്കുപോലും ഇങ്ങനെ എഴുതേണ്ടി വന്നു.
കേരളം ഏറെ പുരോഗമിച്ചുവെന്ന് നാം അഭിമാനിക്കുമ്പോഴും ഒരുപാട് പേരുടെ മനസുകളിൽ ഇപ്പോഴും യാഥാസ്ഥിതിക ചിന്തയാണ് ഉള്ളതെന്നു കൊല്ലത്ത് മാധ്യമ പ്രവർത്തകരോടു സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി.