മമ്മൂട്ടിയുടെ ‘വാത്സല്യ’ത്തിൽ 100 കുട്ടികൾക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
Wednesday, May 28, 2025 1:07 AM IST
കൊച്ചി: രാജഗിരി ആശുപത്രിയുമായി ചേർന്നു നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ നടപ്പാക്കുന്ന സൗജന്യ റോബോട്ടിക് ശസ്ത്രക്രിയാ പദ്ധതിക്ക് (വാത്സല്യം) തുടക്കം.
14 വയസിൽ താഴെയുള്ള കുട്ടികൾക്കുള്ള പദ്ധതിയുടെ പ്രഖ്യാപനം മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി നിർവഹിച്ചു. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ 100 കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെയുള്ളവയ്ക്കു പദ്ധതി പ്രയോജനപ്പെടും.
ഹൃദ്രോഗികളുടെ ശസ്ത്രക്രിയയ്ക്ക് സഹായം നൽകാൻ 2022 മേയ് 25ന് ആരംഭിച്ച ‘ഹൃദ്യം’ പദ്ധതിയുടെ തുടർച്ചയാണു ‘വാത്സല്യം’. പദ്ധതിയിൽ പങ്കാളികളാകാൻ 0484-2377369, 95620 48414 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.