ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ് നയോമി ഓയോ ഒഹിന്‍ ഓറ്റിക്ക്
Wednesday, May 28, 2025 2:36 AM IST
കൊച്ചി: ആഫ്രിക്കൻ രാജ്യമായ ഘാനയില്‍നിന്നുള്ള നയോമി ഓയോ ഒഹിന്‍ ഓറ്റിക്ക് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡ്. 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്കാരം ദുബായില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു.
ഘാനയിലെ നാഷണല്‍ റേഡിയോ തെറാപ്പി ഓങ്കോളജി, കോര്‍ലെ -ബു ടീച്ചിംഗ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ നഴ്സിംഗ് വിഭാഗം മേധാവിയും ഓങ്കോളജി നഴ്സ് സ്പെഷലിസ്റ്റുമാണ് നയോമി ഓയോ ഒഹിന്‍ ഓറ്റി. യുഎഇയിലെ ടോളറന്‍സ് ആൻഡ് കോ എക്സിസ്റ്റന്‍സ് മന്ത്രി ഷൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് പുരസ്കാര ജേതാവിന് ട്രോഫി സമ്മാനിച്ചു.
ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പന്, സിഇഒ അലിഷാ മൂപ്പന്, എക്സിക്യൂട്ടീവ് ഡയറക്ടർ ടി.ജെ. വില്‍സണ്‍ എന്നിവർ പ്രസംഗിച്ചു.