മാസപ്പടി കേസ്: ഹര്‍ജി ജൂണ്‍ 17ലേക്ക് മാറ്റി
Wednesday, May 28, 2025 2:36 AM IST
കൊച്ചി: മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി വാദത്തിനായി ജൂണ്‍ 17ലേക്ക് മാറ്റി.
ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നവരുടെ പേരുവിവരങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തെ സിഎംആര്‍എല്‍ കമ്പനിയടക്കം എതിര്‍ത്തു.
പട്ടിക ഹാജരാക്കണമെന്നു നേരത്തേ കോടതിയുടെ അവധിക്കാല ബെഞ്ചാണു നിര്‍ദേശിച്ചിരുന്നത്. എതിര്‍കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ ടി. വീണ എന്നിവര്‍ക്കും അന്ന് നോട്ടീസയച്ചിരുന്നു.