എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം 30ന്
Wednesday, May 28, 2025 2:36 AM IST
നിലന്പൂർ: യുഡിഎഫിനുള്ളിലും പുറത്തും പ്രശ്നമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലന്പൂരിൽ നടന്ന സിപിഎം യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി സ്ഥാനാർഥിയെ 30ന് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റ് യോഗത്തിനുശേഷമായിരിക്കും പ്രഖ്യാപനം.