ബലിപെരുന്നാള്‍ ജൂണ്‍ ഏഴിന്
Wednesday, May 28, 2025 2:36 AM IST
കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ ഏഴിന്. ഇന്നലെ എവിടെയും ദുല്‍ഹജ്ജ മാസപ്പിറവി ദൃശ്യമാകാത്തിനാല്‍ ദുല്‍ഹിജ്ജ ഒന്ന് വ്യാഴാഴ്ച ആയിരിക്കും.
അറഫ നോമ്പ് ജൂണ്‍ ആറിനായിരിക്കുമെന്നും ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനായിരിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പ്രഫസര്‍ ആലിക്കുട്ടി മുസ്ലിയാര്, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് എന്നിവര്‍ അറിയിച്ചു.