‘വെബ് ഇറ്റ് അപ് ’ ഹാക്കത്തോണ്‍ സമാപിച്ചു
Thursday, May 29, 2025 12:19 AM IST
പാലാ: സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ടെക്നോളജിയിലൂടെയും നൂതന ആശയങ്ങളിലൂടെയും ബദല്‍ സംവിധാനം ഒരുക്കുന്നതിനായും വിദ്യാര്‍ഥികളിലെ പ്രതിഭകളെ മുന്‍നിരയിലേക്ക് എത്തിക്കുന്നതിനുമായും ടാല്‍റോപ് സംഘടിപ്പിച്ചുവരുന്ന വെബ് ഇറ്റ് അപ് ഹാക്കത്തോണിന്റെ ആറാം പതിപ്പ് സമാപിച്ചു.
കോട്ടയം ജില്ലയിലെ പാലാ സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജില്‍ ടാല്‍റോപ്പിന്റെ സ്കൂള്‍ സ്റ്റുഡന്റ്സ് കമ്യൂണിറ്റിയായ ഗ്രോലിയസ്, ടാല്‍റോപ്പിന്റെ തന്നെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി പ്ലാറ്റ്ഫോമായ സ്റ്റെയ്പിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഹാക്കത്തോണില്‍ വിവിധ സ്കൂളുകളില്‍നിന്നായി അന്‍പതിലധികം കുട്ടികള്‍ പങ്കെടുത്തു.
സമാപനച്ചടങ്ങില്‍ ടാല്‍റോപ് സിഎച്ച്ആര്‍ഒ അഫീഫ സലിം ബെക്കര്‍, സ്റ്റെയ്പ് സിഇഒ സോബിര്‍ നജുമുദ്ദീന്‍, സെന്റ് ജോസഫ് കോളജിലെ മെക്കാനിക്കല്‍ വിഭാഗം മേധാവി ഡോ. ബിനോയ് ബേബി, സ്റ്റെയ്പ് സിടിഒ മഹാദേവ് രതീഷ്, ടാല്‍റോപ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് വൈസ് പ്രസിഡന്റ് ആദില്‍ മുഹമ്മദ്, ടാല്‍റോപ് സ്റ്റുഡന്റ് റിലേഷന്‍സ് വൈസ് പ്രസിഡന്റ് എച്ച്. അമൃത തുടങ്ങിയവര്‍ പങ്കെടുത്തു.