നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് ചെയ്യാം
Thursday, May 29, 2025 12:19 AM IST
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും (85 വയസിനു മുകളിൽ പ്രായമുള്ളവർ) കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് (ആബ്സൈന്റി വോട്ടിംഗ്/ഹോം വോട്ടിംഗ്) ചെയ്യാൻ അവസരമുണ്ടാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു.
കോവിഡ് സംശയിക്കപ്പെടുന്നവർക്കും സ്ഥിരീകരിച്ചവർക്കും ഇത്തരത്തിൽ വോട്ട് ചെയ്യാം.