ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ഗുണമേന്മ ഉറപ്പാക്കുന്നതാകണം: കൗൺസിൽ ഓഫ് റിട്ടയേർഡ് കോളജ് പ്രിൻസിപ്പൽസ്
Thursday, May 29, 2025 12:19 AM IST
കോട്ടയം: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന ഘടനാപരമായ മാറ്റങ്ങൾ ഗുണമേന്മയും സാമൂഹ്യനീതിയും ഉറപ്പാക്കുന്നതായിരിക്കണമെന്ന് കേരള കൗൺസിൽ ഓഫ് റിട്ടയേർഡ് കോളജ് പ്രിൻസിപ്പൽസിന്റെ കോട്ടയത്ത് ചേർന്ന വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
അർഹതയുള്ള എയ്ഡഡ് കോളജുകളെ കല്പിത സർവകലാശാലാ പദവിയിലേക്കുയർത്തുന്നതിനാവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ തലത്തിൽ കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് ഡോ. കെ.പി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഡോ. പി.സി. അനിയൻകുഞ്ഞ്, ട്രഷറർ പ്രഫ. കോശി നൈനാൻ, വൈസ് പ്രസിഡന്റ് ഡോ. എം. ഉസ്മാൻ, ഡോ. ഇ. ജോൺ മാത്യു, പ്രഫ. പി.കെ. മോഹൻരാജ്, പ്രഫ. കെ.സി. രാജു, ഡോ. എൽസമ്മ അറക്കൽ, ഡോ. ലീലാമ്മ തോമസ്, ഡോ. ജിബി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.