മലങ്കര ഓര്‍ത്തഡോക്സ് സഭാ മെത്രാപ്പോലീത്തമാര്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Thursday, May 29, 2025 12:19 AM IST
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മെത്രാപ്പോലീത്തമാര്‍ വത്തിക്കാനില്‍ ലെയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി. മലങ്കരസഭയുടെ ഉപഹാരമായി ആറന്മുള കണ്ണാടി മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു.
മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, അലക്സിയോസ് മാര്‍ യൗസേബിയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് എന്നിവര്‍ കൂടിക്കാഴ്ച്ചയില്‍ പങ്കാളികളായി.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റാണ് വത്തിക്കാനില്‍ കൂടിക്കാഴ്ച്ചയ്ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചാപ്പലില്‍ സ്വര്‍ഗാരോഹണപ്പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് പിതാക്കന്മാര് കാര്‍മികത്വം വഹിച്ചു.