തൊ​​ടു​​പു​​ഴ: ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ൽ ര​​ണ്ടു ​ദി​​വ​​സ​​ത്തി​​നി​​ടെ 5.43 അ​​ടി വെ​​ള്ള​​മു​​യ​​ർ​​ന്നു. തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ പ​​ത്തി​​ന് ജ​​ല​​നി​​ര​​പ്പ് 2331.03 അ​​ടി​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് 2336.46 അ​​ടി​​യാ​​യി ഉ​​യ​​ർ​​ന്നു. 2403 അ​​ടി​​യാ​​ണ് അ​​ണ​​ക്കെ​​ട്ടി​​ന്‍റെ സം​​ഭ​​ര​​ണ​​ശേ​​ഷി.

ജി​​ല്ല​​യി​​ൽ ക​​ഴി​​ഞ്ഞ ര​​ണ്ടു​ദി​​വ​​സ​​വും സാ​​മാ​​ന്യം ഭേ​​ദ​​പ്പെ​​ട്ട മ​​ഴ ല​​ഭി​​ച്ചു. ഇ​​തോ​​ടെ അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്കു​​ള്ള നീ​​രൊ​​ഴു​​ക്ക് ശ​​ക്തി പ്രാ​​പി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ന്നും നാ​​ളെ​​യും ജി​​ല്ല​​യി​​ൽ റെ​​ഡ് അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ലു​​മാ​​യി നി​​ല​​വി​​ൽ 35 ശ​​ത​​മാ​​നം വെ​​ള്ള​​മു​​ണ്ട്.