റാബി വിളകളുടെ താങ്ങുവില വർധിപ്പിച്ചു
Tuesday, September 22, 2020 12:34 AM IST
ന്യൂഡൽഹി: കാർഷിക ബില്ലുകളെ ചൊല്ലിയുള്ള പ്രതിഷേധം ആളിക്കത്തുന്നതിനിടെ റാബി വിളകളുടെ മിനിമം താങ്ങുവില വർധിപ്പിച്ച് സർക്കാർ. 2021-22 സീസണിലേക്കുള്ള റാബി വിളകളുടെ മിനിമം താങ്ങുവില വർധിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയാണ് ഇന്നലെ അംഗീകാരം നൽകിയത്. തുടർന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ലോക്സഭയിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി.
ഗോതന്പ് 50 രൂപ, ചന 225 രൂപ, മസൂർ 300 രൂപ, കടുക് 225 രൂപ, ബാർലി 75 രൂപ, കുസും 112 രൂപ എന്നിങ്ങനെയാണ് താങ്ങുവില വർധന.