ആര്യൻ വീഡിയോ ലിങ്കിലൂടെ ഷാരുഖുമായി സംസാരിച്ചു
Saturday, October 16, 2021 1:09 AM IST
മുംബൈ:ഹിന്ദി നടൻ ഷാരുഖ് ഖാന്റെ മകൻ, മയക്കുമരുന്നു കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ മുംബൈ ആർതർ റോഡ് ജയിലിൽനിന്ന് വീഡിയോ ലിങ്ക് മുഖേന മാതാപിതാക്കളുമായി സംസാരിച്ചു. രണ്ടുമൂന്നു ദിവസം മുന്പായിരുന്നു ഇതെന്ന് ജയിൽ അധികൃതർ വിശദീകരിച്ചു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നേരിട്ടു കാണാൻ അനുമതി ഇല്ലാത്തതിനാലാണ് വിചാരണത്തടവുകാർക്ക് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ആര്യന് പിതാവ് 4,500 രൂപ മണി ഓർഡറായി അയച്ചു നല്കിയെന്നും ജയിൽ അധികൃതർ പറഞ്ഞു.
ആര്യൻ അടക്കം മൂന്നു പേർ നല്കിയ ജാമ്യഹർജിയിൽ 20ന് കോടതി വിധി പ്രസ്താവിക്കും.