യുക്രെയ്നിൽനിന്നെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ല
Wednesday, May 18, 2022 1:51 AM IST
ന്യൂഡൽഹി: യുക്രെയ്നിൽനിന്നു മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് തുടർപഠനത്തിന് അനുമതി നൽകിയ പശ്ചിമ ബംഗാൾ സർക്കാരിന്റെ നടപടി ചട്ടവിരുദ്ധമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ.
മടങ്ങിയെത്തിയ 412 വിദ്യാർഥികളിൽ രണ്ട്, മൂന്ന് വർഷ ക്ലാസുകളിലുള്ള 172 മെഡിക്കൽ വിദ്യാർഥികൾക്ക് സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രാക്ടിക്കൽ ക്ലാസുകളിൽ പങ്കെടുക്കാൻ നൽകിയ അനുമതി ചട്ടവിരുദ്ധമാണ്.
എൻഎംസിയുടെ ചട്ടങ്ങൾ അനുസരിച്ച് ഇവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള സ്ക്രീനിംഗ് ടെസ്റ്റിൽ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാം) പങ്കെടുക്കാൻ സാധിക്കില്ല. വിദേശത്തു പഠനവും ഇന്റേണ്‍ഷിപ്പും പൂർത്തിയാക്കുന്നവർക്കു മാത്രമേ സ്ക്രീനിംഗ് ടെസ്റ്റ് എഴുതുന്നതിന് അനുമതിയുള്ളുവെന്ന് മെഡിക്കൽ കമ്മീഷൻ വ്യക്തമാക്കി.