അകാലി ദളിന്റെ പിന്തുണ ദ്രൗപദി മുർമുവിന്
Saturday, July 2, 2022 12:35 AM IST
ചണ്ഡിഗഡ്: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാൻ ശിരോമണി അകാലി ദൾ തീരുമാനിച്ചു. ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദയും അകാലി ദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദലും കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു.
കാർഷികനിയമങ്ങളുടെ പേരിലാണ് അകാലി ദൾ എൻഡിഎ വിട്ടത്. പാർട്ടിക്ക് ലോക്സഭയിൽ രണ്ട് അംഗങ്ങളും നിയമസഭയിൽ മൂന്ന് അംഗങ്ങളുമാണുള്ളത്.