നിരോധനം ഫലപ്രദമായ മാർഗമല്ലെന്നു സിപിഎം
Thursday, September 29, 2022 1:37 AM IST
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ യുഎപിഎ പ്രകാരം നിരോധിത സംഘടനയായി പ്രഖ്യാപിച്ചത് തീവ്രവാദ കാഴ്ചപ്പാട് പുലർത്തുകയും അവരുടെ ശത്രുക്കളെന്ന് കരുതുന്നവർക്കെതിരേ ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്ന പ്രശ്നം പരിഹരിക്കാനുള്ള മാർഗമല്ലെന്നു സിപിഎം പോളിറ്റ് ബ്യൂറോ.
ആർഎസ്എസ്, മാവോയിസ്റ്റ് പോലുള്ള സംഘടനകൾക്ക് മുൻകാലങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം ഫലപ്രദമായിരുന്നില്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ വ്യക്തമാക്കി.