എംബിബിഎസ് പ്രവേശനം: എൻഎംസി വ്യവസ്ഥയ്ക്ക് എതിരായ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്
Wednesday, February 8, 2023 12:30 AM IST
ന്യൂഡൽഹി: എംബിബിഎസ് പ്രവേശനത്തിന്റെ ആദ്യഘട്ട കൗണ്‍സിലിംഗിൽ പങ്കെടുത്തവർക്ക് മോപ്പ് അപ്പ് റൗണ്ടിൽ പങ്കെടുക്കാനാകില്ലെന്ന വ്യവസ്ഥയ്ക്ക് എതിരേയുള്ള ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്.
സ്വകാര്യ കോളജുകളിൽ പ്രവേശനം ലഭിച്ചവർക്കും ഹയർ ഓപ്ഷൻ നൽകാനാകാത്തതും ഉയർന്ന റാങ്ക് നേടിയിട്ടും സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പഠിക്കേണ്ടി വരുന്നതും ദുഃഖകരമാണെന്ന് സുപ്രീംകോടതി നീരീക്ഷിച്ചു.
വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും മെഡിക്കൽ കമ്മീഷനും നിലപാട് അറിയിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. കേരളത്തിലെ രണ്ട് വിദ്യാർഥികളുടെ റിട്ട് ഹർജിയിലാണ് നടപടി. വ്യവസ്ഥ സർക്കാർ കോളജുകൾക്ക് മാത്രം ബാധകമാക്കണം എന്നാണ് ഹർജിക്കാരുടെ ആവശ്യം. കേസ് കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.