ഡാനിഷ് അലിയെ ആശ്വസിപ്പിച്ച് രാഹുൽ കോണ്ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും ബിഎസ്പി എംപി ഡാനിഷ് അലിയെ ഡൽഹിയിലെ വസതിയിലെത്തി പിന്തുണയറിയിച്ചു. അലിയെ ആലിംഗനം ചെയ്യുന്ന ഫോട്ടോ രാഹുൽ ഗാന്ധി ‘നഫ്രത് കെ ബസാർ മേ, മൊഹബത് കി ദുക്കാൻ’ (വിദ്വേഷം വിൽക്കുന്ന ചന്തയിലെ സ്നേഹത്തിന്റെ കട) എന്ന അടിക്കുറിപ്പോടെയാണ് എക്സിൽ പങ്കിട്ടത്.