സവർക്കറെ അപമാനിച്ചു: രാഹുലിന് വീണ്ടും നോട്ടീസ്
സ്വന്തം ലേഖകൻ
Monday, October 2, 2023 4:24 AM IST
ന്യൂഡൽഹി: വി.ഡി. സവർക്കർക്കെതിരേ അപകീർത്തി പരാമർശം നടത്തിയെന്ന പരാതിയിൽ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ച് ലക്നോ സെഷൻസ് കോടതി.
കഴിഞ്ഞ വർഷം ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമർശത്തിനെതിരേ അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേനൽകിയ ക്രിമിനൽ റിവിഷൻ ഹർജിയിലാണു നടപടി. കേസ് നവംബർ ഒന്നിന് വീണ്ടും പരിഗണിക്കും.