ഛത്തീസ്ഗഡിൽ ഏഴു മാവോയിസ്റ്റുകളെ വധിച്ചു
Friday, May 24, 2024 5:58 AM IST
നാരായൺപുർ: ഛത്തീസ്ഗഡിൽ സുരക്ഷാസേന ഏഴു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു. നാരായൺ-ബിജാപുർ ജില്ലകളുടെ അതിർത്തി വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
ഡിസ്ട്രിക്ട് റിസർവ് ഗാർഡ്(ഡിആർജി), സംസ്ഥാന പോലീസിന്റെ ബസ്തർ ഫൈറ്റേഴ്സ്, സ്പെഷൽ ടാസ്ക് ഫോഴ്സ് എന്നിവ സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടത്.
ഈ വർഷം ഛത്തീസ്ഗഡിൽ 112 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.