ലങ്കയിൽ അടിയന്തരാവസ്ഥ ഒരു മാസംകൂടി നീട്ടി
Thursday, May 23, 2019 12:10 AM IST
കൊളംബോ: ഈസ്റ്റർദിന സ് ഫോടനത്തെത്തുടർന്ന് ശ്രീലങ്കയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഒരു മാസത്തേക്കുകൂടി നീട്ടിക്കൊണ്ട് പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവു പുറപ്പെടുവിച്ചു.
ഏപ്രിൽ 21ന് ഭീകരർ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്ന് ആഡംബരഹോട്ടലുകളിലും നടത്തിയ സ്ഫോടനങ്ങളിൽ 258 പേർ കൊല്ലപ്പെടുകയും 500ൽ അധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏപ്രിൽ 23നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥ നിയമപ്രകാരം സുരക്ഷാസേനയ്ക്കും പോലീസിനും വിപുലമായ അധികാരങ്ങളാണു ലഭിച്ചിട്ടുള്ളത്.