നൊബേൽ ജേത്രി ടോണി മോറിസൺ നിര്യാതയായി
നൊബേൽ ജേത്രി ടോണി മോറിസൺ നിര്യാതയായി
Tuesday, August 6, 2019 11:29 PM IST
ന്യൂ​​യോ​​ർ​​ക്ക്: സാ​​ഹി​​ത്യ​​ത്തി​​നു​​ള്ള നൊ​​ബേ​​ൽ പു​​ര​​സ്കാ​​രം നേ​​ടി​​യ എ​​ഴു​​ത്തു​​കാ​​രി​​യും എ​​ഡി​​റ്റ​​റും പ്ര​​ഫ​​സ​​റു​​മാ​​യി​​രു​​ന്ന ടോ​​ണി മോ​​റി​​സ​​ൺ(88) ന്യൂ​​യോ​​ർ​​ക്കി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ തി​​ങ്ക​​ളാ​​ഴ്ച അ​​ന്ത​​രി​​ച്ചു. 11 നോ​​വ​​ലു​​ക​​ളും ബാ​​ല​​സാ​​ഹി​​ത്യകൃ​​തി​​ക​​ളും പ്ര​​ബ​​ന്ധസ​​മാ​​ഹാ​​ര​​ങ്ങ​​ളും പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. 1993ൽ ​​സാ​​ഹി​​ത്യ​​ത്തി​​നു​​ള്ള നൊ​​ബേ​​ൽ​​പു​​ര​​സ്കാ​​രം ല​​ഭി​​ച്ചു. സാ​​ഹി​​ത്യ നൊ​​ബേ​​ൽ നേ​​ടു​​ന്ന ആ​​ദ്യ​​ത്തെ ക​​റു​​ത്ത​​വ​​ർ​​ഗ​​ക്കാ​​രി​​യാ​​ണ്.


ബി​​ല​​വ​​ഡ്, ജാ​​സ്, പാ​​ര​​ഡൈ​​സ്, സോം​​ഗ് ഓ​​ഫ് സോ​​ള​​മ​​ൻ എ​​ന്നി​​വ​​യാ​​ണു മു​​ഖ്യ​​കൃ​​തി​​ക​​ൾ. 2015​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ഗോ​​ഡ് ഹെ​​ൽ​​പ് ദ ​​ചൈ​​ൽ​​ഡാ​​ണ് അ​​വ​​സാ​​ന​​ത്തെ ര​​ച​​ന. റാ​​ൻ​​ഡം ഹൗ​​സി​​ൽ 19 വ​​ർ​​ഷം എ​​ഡി​​റ്റ​​റാ​​യി​​രു​​ന്നു. പ്രി​​ൻ​​സ്ട​​ൺ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ പ്ര​​ഫ​​സ​​റാ​​യി​​രു​​ന്ന മോ​​റി​​സ​​ൺ 2006ലാ​​ണു റി​​ട്ട​​യ​​ർ ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.