കംപ്യൂട്ടറുകൾ നശിപ്പിച്ച ഇന്ത്യൻ വിദ്യാർഥിക്കു തടവുശിക്ഷ
Thursday, August 15, 2019 12:00 AM IST
ന്യൂയോർക്ക്: കോളജിലെ കംപ്യൂട്ടറുകൾ നശിപ്പിച്ച കേസിൽ ഇന്ത്യൻ വിദ്യാർഥിക്ക് യുഎസ് കോടതി ഒരു വർഷം തടവുശിക്ഷ വിധിച്ചു.
ആൽബനിയിലെ സെന്റ് റോസ് കോളജ് വിദ്യാർഥി വിശ്വനാഥ് അകുത്തോല 66 കംപ്യൂട്ടറുകളാണ് നശിപ്പിച്ചത്. നശീകരണ കമാൻഡ് അടങ്ങിയ ‘കില്ലർ യുഎസ്ബി’ എന്ന ഉപകരണം ഉപയോഗിച്ച് മോണിറ്ററുകൾക്ക് അടക്കം കേടുവരുത്തുകയായിരുന്നു.
സ്റ്റുഡന്റ് വീസയിൽ യുഎസിലെത്തിയ ഇയാൾ 58,471 ഡോളർ പിഴ ഒടുക്കാനും ശിക്ഷ പൂർത്തിയാക്കിയശേഷമുള്ള ഒരു വർഷം നിരീക്ഷണത്തിൽ തുടരാനും കോടതി ഉത്തരവിട്ടു.