ട്രംപ് ഇടപെടണം: ഹോങ്കോംഗ് പ്രക്ഷോഭകർ
Monday, September 9, 2019 12:19 AM IST
ഹോങ്കോംഗ്: യുഎസ് പ്രസിഡന്റ് ട്രംപ് ഇടപെട്ട് ഹോങ്കോംഗിനെ മോചിപ്പിക്കണമെന്നു ജനാധിപത്യവാദികളായ സമരക്കാർ ആവശ്യപ്പെട്ടു.
യുഎസ് പതാകയുമായി ആയിരങ്ങൾ ഇന്നലെ ഹോങ്കോംഗിലെ യുഎസ് കോൺസുലേറ്റിലേക്ക് മാർച്ച് നടത്തി. പ്രസിഡന്റ് ട്രംപ്, ഹോങ്കോംഗിനെ രക്ഷിക്കൂ, ഹോങ്കോംഗിനെ വീണ്ടും മഹത്തരമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയ ബാനറുകളും മാർച്ചിൽ പങ്കെടുത്തവർ കൈയിലേന്തി.പ്രകടനക്കാരുടെ നേർക്ക് പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു.