മുഗാബെയുടെ മൃതദേഹം സംസ്കരിച്ചു
Saturday, September 14, 2019 11:01 PM IST
ഹരാരെ: അന്തരിച്ച മുൻ സിംബാബ്വെ പ്രസിഡന്റ് റോബർട്ട് മുഗാബെയുടെ മൃതദേഹം സംസ്കരിച്ചു. ഹരാരെയിലെ നാഷണൽ സ്റ്റേഡിയത്തിലായിരുന്നു അന്ത്യകർമങ്ങൾ. അറുപതിനായിരം പേർക്ക് ഇരിക്കാൻ പറ്റുന്ന സ്റ്റേഡിയത്തിന്റെ മുക്കാലും ഒഴിഞ്ഞുകിടന്നു. രാജ്യത്തെ മോചിപ്പിച്ച നായകനായിരുന്നു മുഗാബെയെന്ന് പ്രസിഡന്റ് എമേഴ്സൺ എംനൻഗാഗ്വ അനുസ്മരിച്ചു. തുടർന്ന് മൃതദേഹം ഹീറോസ് എക്കറിൽ സംസ്കരിച്ചു. കഴിഞ്ഞയാഴ്ച സിംഗപ്പൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
വെള്ളക്കാരുടെ ഭരണത്തിൽനിന്ന് സിംബാബ്വെയെ മോചിപ്പിച്ച് മൂന്നു പതിറ്റാണ്ടിലധികം പ്രസിഡന്റായി ഭരിച്ച മുഗാബെയെ 2017ൽ പട്ടാളം പുറത്താക്കുകയായിരുന്നു.