തെക്കൻ കലിഫോർണിയയിൽ കാട്ടുതീ
Sunday, October 13, 2019 1:14 AM IST
സാൻഫെർണാണ്ടോ വാലി: തെക്കൻ കലിഫോർണിയയിൽ കാട്ടുതീ പടർന്നുപിടിക്കുന്നു. ഇതേത്തുടർന്ന് ആയിരങ്ങൾ വീടുവിട്ടിറങ്ങി. വ്യാഴാഴ്ച വൈകുന്നേരത്തോടെ സാൻ ഫെർനാൻഡോ താഴ്വരയിൽ പ്രത്യക്ഷമായ കാട്ടുതീയിൽ ഒരു ഡസനോളം വീടുകൾ ചാന്പലായി.
പടിഞ്ഞാറൻ ദിശയിലേക്കു നീങ്ങുന്ന തീ ലോസാഞ്ചലസിന്റെ വടക്കൻ പ്രദേശത്തെ പർവതമേഖലയിലാണ് ഏറ്റവുമധികം നാശംവിതച്ചത്. കാട്ടുതീ പടരുന്നതിനിടെ വീടുവിട്ടിറങ്ങിയ ഒരാൾ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചതായും അധികൃതർ അറിയിച്ചു.