ദക്ഷിണേഷ്യയിൽ സമാധാനം നിലനിർത്തും: പാക്കിസ്ഥാൻ
Sunday, January 19, 2020 12:09 AM IST
വാഷിംഗ്ടൺ ഡിസി: ദക്ഷിണേഷ്യയിൽ സമാധാനവും സ്ഥിരതയും ഉണ്ടാകാൻ പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്നു പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാക് വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഉഭയകക്ഷി ബന്ധം, അഫ്ഗാൻ, പശ്ചിമേഷ്യൻ വിഷയങ്ങൾ എന്നിവ ഇരുനേതാക്കളും ചർച്ച ചെയ്തു. രണ്ടു ദിവസത്തെ യുഎസ് സന്ദർശനം നടത്തുന്ന ഖുറേഷി യുഎസ് സുരക്ഷാ ഉപദേഷ്ടാവ് റോബർ ഒബ്രിയാനുമായി കൂടിക്കാഴ്ച നടത്തി.