ഗസ്നിയിൽ വീണത് യുഎസ് വിമാനമെന്നു താലിബാൻ
Tuesday, January 28, 2020 12:15 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഗസ്നിയിൽ തകർന്നത് യുഎസ് വിമാനമാണെന്നു താലിബാൻ പറഞ്ഞു. തകർന്നു കിടക്കുന്ന സൈനിക വിമാനത്തിന്റെ ചുറ്റും ജനങ്ങൾ നടക്കുന്ന ചിത്രവും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. യാത്രാവിമാനം തകർന്നെന്നും നിരവധി പേർ കൊല്ലപ്പെട്ടെന്നും നേരത്തേ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ, തങ്ങളുടെ വിമാനമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അഫ്ഗാനിലെ അരിയാന എയർലൈൻസ് അറിയിച്ചു. താലിബാന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ഗസ്നി.