മതം മാറ്റിയുള്ള വിവാഹം പാക് കോടതി അസാധുവാക്കി
Thursday, February 20, 2020 12:16 AM IST
കറാച്ചി: ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിച്ച സംഭവത്തിൽ പാക് കോടതി വിവാഹം അസാധുവാക്കി.
സിന്ധ് പ്രവിശ്യയിൽ ജക്കോബാബാദ് ജില്ലക്കാരിയായ ഒന്പതാംക്ലാസ് വിദ്യാർഥിനി മെഹക് കുമാരിയെ ജനുവരി 15നാണ് അലി റാസാ സോലംഗിയെന്നയാൾ തട്ടിക്കൊണ്ടുപോയത്. മതംമാറ്റിയശേഷം പെൺകുട്ടിയെ സോലംഗി വിവാഹം കഴച്ചെന്ന് പെൺകുട്ടിയുടെ പിതാവ് പരാതി നൽകി. മെഹക്കിനു പ്രായപൂർത്തിയായില്ലാത്തതിനാൽ വിവാഹം സാധുവല്ലെന്നു ജഡ്ജിഗുലാം അലി കൻസാരോ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവർക്കും എതിരേ നടപടിയെടുക്കാൻ ലർക്കാനാ പോലീസിന് കോടതി നിർദേശം നൽകി.