ആ​​തു​​ര​​സേ​​വ​​ക​​രാ​​യ പ്ര​​വാ​​സി മ​​ല​​യാ​​ളി​​ക​​ള്‍ക്ക് ഐ​​ക്യ​​ദാ​​ര്‍ഢ്യം
Thursday, March 26, 2020 11:58 PM IST
സൂ​​റി​ച്ച്: ലോ​​ക​​മെ​​മ്പാ​​ടും കോ​​വി​​ഡ് -19 മ​​ഹാ​​മാ​​രി താ​​ണ്ഡ​​വ​​മാ​​ടു​​മ്പോ​​ള്‍ സ്തു​​ത്യ​​ര്‍ഹ​​മാ​​യ രീ​​തി​​യി​​ല്‍, ആ​​തു​​ര സേ​​വ​​ന രം​​ഗ​​ത്ത് ര​​ക്ഷാ​​പ്ര​​വ​​ര്‍ത്ത​​നം ന​​ട​​ത്തു​​ന്ന മ​​ല​​യാ​​ളി​ക​ളെ ആ​​ദ​​രി​​ച്ചു കൊ​​ണ്ട് ഹ​​ലോ ഫ്ര​​ണ്ട്‌​​സ് കൂ​​ട്ടാ​​യ്മ. മാ​​ര്‍ച്ച് 25ന് അഞ്ചു ​​മ​​ണി​​ക്ക് മ​​ല​​യാ​​ളി​​ക​​ള്‍ കു​​ടും​​ബ​​സ​​മേ​​തം പ്രാ​​ര്‍ഥ​​ന​​ക​​ളോ​​ടെ മെ​​ഴു​​കു​​തി​​രി നാ​​ള​​ങ്ങ​​ളു​​മാ​​യി ആ​​തു​​ര​​സേ​​വ​​ക​​ര്‍ക്ക് പി​​ന്തു​​ണ​​യും ഐ​​ക്യ​​ദാ​​ര്‍ഢ്യ​​വും അ​​റി​​യി​​ച്ചു.​

സ്വി​​റ്റ്സ​​ര്‍ല​ൻ​ഡി​​ലും​​യൂ​​റോ​​പ്പി​​ലും ന​​ഴ്‌​​സിം​ഗ് ജോ​​ലി ചെ​​യ്യു​​ന്ന കു​​റ​​ച്ച് മ​​ല​​യാ​​ളി​​ക​​ളെ കൊ​​റോ​​ണ രോ​​ഗം ബാ​​ധി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും മ​​നു​​ഷ്യ ജീ​​വ​​നു​​ക​​ളു​​ടെ ര​​ക്ഷ​​ക്കാ​​യി നി​​ര​​വ​​ധി മ​​ല​​യാ​​ളി​​ക​​ളാ​​ണ് രാ​​പ​​ക​​ലി​​ല്ലാ​​തെ സ്തു​​ത്യ​​ര്‍ഹ​​മാ​​യ സേ​​വ​​നം ചെ​​യ്യു​​ന്ന​​ത്.

സ്വി​​റ്റ്സ​​ര്‍ല​ൻ​ഡി​ലെ സാ​​മൂ​​ഹ്യ മാ​​ധ്യ​​മ കൂ​​ട്ടാ​​യ്മ​​യാ​​യ ഹ​​ലോ ഫ്ര​​ണ്ട്‌​​സ് ഒ​​രു ഹെ​​ല്‍പ് ഡെ​​സ്‌​​കും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്, ഹെ​​ല്‍പ് ഡെ​​സ്‌​​കി​​ലൂ​​ടെ ആ​​വ​​ശ്യ​​വ​​സ്തു​​ക്ക​​ള്‍, മ​​രു​​ന്നു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ ഐ​​സൊ​​ലേ​​ഷ​​നി​​ല്‍ ക​ഴി​യു​ന്ന ആ​​വ​​ശ്യ​​മാ​​യ​​വ​​ര്‍ക്ക് വീ​​ടു​​ക​​ളി​​ല്‍ എ​​ത്തി​​ച്ചു കൊ​​ടു​​ക്കും. നി​​ര​​വ​​ധി വോ​​ള​​ണ്ടി​​യ​​ര്‍മാ​​ര്‍ ഇ​​ങ്ങ​​നെ​​യൊ​​രു സേ​​വ​​ന​​ത്തി​​ന് ത​യാ​​റാ​​യി മു​​ന്നോ​​ട്ട് വ​​ന്നി​​ട്ടു​​ണ്ടെ​​ന്ന് അ​​ഡ്മി​​ന്‍ ടോ​​മി തൊ​​ണ്ടാം​​കു​​ഴി അ​റി​യി​ച്ചു .


ഹെ​​ല്‍പ് ഡെ​​സ്‌​​കു​​മാ​​യി ബ​​ന്ധ​​പ്പെ​​ടാ​​ന്‍ : സൂ​​റി​​ച്ച് : ജോ​​ജോ വി​​ച്ചാ​​ട്ട് -0767112345, ബാ​​ബു വേ​​താ​​നി-0787898832, അ​​നി​​ല്‍ -0796093971
ടോ​​മി വി​​രു​​ത്തി​​യേ​​ല്‍- 078 838 3035
ബാ​​സ​​ല്‍: ടോം ​​കു​​ള​​ങ്ങ​​ര- 076 335 6557, ജെ​​യ്‌​​സ​​ണ്‍ ക​​രേ​​ട​​ന്‍ - 076 429 0220
ബേ​​ണ്‍ / ഫ്ര​​യ്ബു​​ര്‍ഗ് : അ​​ഗ​​സ്റ്റി​​ന്‍ പാ​​റാ​​ണി​​കു​​ള​​ങ്ങ​​ര -079 918 3719
വി​​ന്‍റ​​ര്‍ത്തൂ​​ര്‍ : വി​​ന്‍സ​​ന്‍റ് പ​​റ​​യം​​നി​​ലം- 076 343 3107
ലു​​ട്‌​​സേ​​ന്‍ : ജെ​​യിം​​സ് തെ​​ക്കേ​​മു​​റി​​യി​​ല്‍- 078 872 9140
ഓ​​ള്‍ട്ട​​ന്‍: ജെ​​യി​​ന്‍ പ​​ന്നാ​​ര​​ക്കു​​ന്നേ​​ല്‍- 078 860 3831.

സ്വി​​റ്റ്‌​​സ​​ര്‍ല​​ണ്ടി​​ല്‍ നി​​ന്ന് ജേ​​ക്ക​​ബ് മാ​ളി​​യേ​​ക്ക​​ല്‍

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.