യുഎസിൽ ഇന്ത്യക്കാരുടെ ചൈനീസ് വിരുദ്ധ പ്രകടനം
Sunday, July 5, 2020 12:35 AM IST
ന്യൂയോർക്ക്: യുഎസിൽ ഇന്ത്യൻ വംശജരുടെ നേതൃത്വത്തിൽ ചൈനയ്ക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചു. ന്യൂയോർക്കിലെ ടൈം സ്കയറിലേക്കു നടന്ന പ്രതിഷേധത്തിൽ ഇന്ത്യക്കാർക്കൊപ്പം യുഎസ് പൗരന്മാരും പങ്കെടുത്തു. ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം. ലഡാക്കിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ചൈനയ്ക്കെതിരേ സാന്പത്തിക ബഹിഷ്കരണം ഏർപ്പെടുത്തണമെന്നും നയതന്ത്രസമ്മർദം ചെലുത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ന്യൂയോർക്കിലും ന്യൂജഴ്സിയിലും നടന്ന പ്രതിഷേധത്തിന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ (എഫ്ഐഎ) നേതൃത്വം നൽകി. തിബറ്റൻ, തായ്വാൻ പൗരന്മാരും പ്രതിഷേധത്തിൽ പങ്കെടുത്തു.