സാമൂഹ്യ രോഗപ്രതിരോധശേഷി അകലെ
Saturday, July 25, 2020 12:03 AM IST
ലണ്ടൻ: കൊറോണ വൈറസിനെതിരേ സാമൂഹ്യരോഗപ്രതിരോധശേഷി (ഹേർഡ് ഇമ്യൂണിറ്റി) ആർജിക്കൽ ഇപ്പോഴും വിദൂരത്താണെന്നും വാക്സിൻ കൊണ്ടായിരിക്കും അത് എളുപ്പം സാധ്യമാകുകയെന്നും ലോകാരോഗ്യ സംഘടനയിലെ ഗവേഷക ഡോ. സൗമ്യ സ്വാമിനാഥൻ.
ജനസംഖ്യയുടെ 50-60 ശതമാനം പേർക്കും രോഗപ്രതിരോധശേഷി ഉണ്ടായാലേ, സാമൂഹ്യപ്രതിരോധശേഷി ആർജിച്ചുവെന്നു പറയാൻ കഴിയൂ. ഇങ്ങനത്തെ സ്വാഭാവിക പ്രതിരോധശേഷി ആർജിക്കാൻ പലവട്ടം വൈറസസ് വ്യാപനം ഉണ്ടാകണം. അനേകം ജീവനുകൾ ഇതിനിടെ പൊലിയാം. വാക്സിൻ ഉണ്ടെങ്കിൽ സാമൂഹ്യപ്രതിരോധശേഷി വളരെക്കുറഞ്ഞ സമയത്ത് നേടിയെടുക്കാം. വാക്സിൻ കണ്ടുപിടിക്കുന്നതുവരെ ഏതുവിധവും രോഗവ്യാപനം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ഇതു വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിലെ തത്സമയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡോ. സൗമ്യ.