നവൽനി ആശുപത്രി വിട്ടു
Thursday, September 24, 2020 12:03 AM IST
ബെർലിൻ: വിഷപ്രയോഗമേറ്റ് ജർമനിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവൽനി(44) ആശുപത്രി വിട്ടു. 32 ദിവസമാണ് ആശുപത്രിയിൽ കഴിഞ്ഞത്.
24 ദിവസവും ഐസിയുവിലായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നിശിത വിമർശകനായ നവൽനിക്ക് ഓഗസ്റ്റ് 20നായിരുന്നു വിഷപ്രയോഗമേറ്റത്. റഷ്യയിലെ ആശുപത്രിയിൽ രണ്ടു ദിവസം ചികിത്സയിൽ കഴിഞ്ഞ നവൽനിയെ പിന്നീട് ജർമനിയിലെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
സോവിയറ്റ് കാലത്തെ നോവിചോക് എന്ന രാസായുധമാണ് ഇദ്ദേഹത്തിനെതിരേ പ്രയോഗിക്കപ്പെട്ടതെന്ന് ജർമൻ വിദഗ്ധർ കണ്ടെത്തി.