തോൽവി സമ്മതിക്കാതെ ട്രംപ്
Monday, November 16, 2020 11:54 PM IST
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനോട് തോൽവി സമ്മതിക്കാതെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ""ഞാൻ തെരഞ്ഞെടുപ്പ് വിജയിച്ചു''- തിങ്കളാഴ്ച ട്രംപ് ട്വീറ്റ് ചെയ്തു. ട്രംപിന്റെ ഈ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയ്ക്കു കാരണമായി.
ബൈഡനോട് തോൽവി സമ്മതിക്കാൻ ട്രംപ് ഒരുക്കമല്ലെന്നാണു ട്വീറ്റ് സൂചിപ്പിക്കുന്നത്. നിലവിൽ 232 ഇലക്ടറൽ കോളജുകളിലെ ട്രംപ് വിജയിച്ചിട്ടുള്ളൂ. പെൻസിൽവേനിയ, നൊവാഡ, മിഷിഗൺ, ജോർജിയ, അരിസോണ സ്റ്റേറ്റുകളിലെ തെരഞ്ഞടുപ്പ് ചോദ്യം ചെയ്യുന്ന ട്രംപ്, വിസ്കോൺസിലിൽ വീണ്ടും വോട്ടണ്ണൽ നടത്തണമെന്നും ആവശ്യപ്പെടുന്നു.