സൗദി കിരീടാവകാശിയുമായി നെതന്യാഹു രഹസ്യ കൂടിക്കാഴ്ച നടത്തി
Monday, November 23, 2020 11:28 PM IST
ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സൗദിയിൽവച്ച് രഹസ്യ കൂടിക്കാഴ്ച നടത്തി. ഇസ്രയേൽ മാധ്യമമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞായറാഴ്ച സൗദി നഗരമായ നിയോമിൽ നടന്ന കൂടിക്കാഴ്ച ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ തലവൻ യോസി കോഹെനും പങ്കെടുത്തു. കൂടിക്കാഴ്ച സംബന്ധിച്ച് ഇസ്രേയൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചില്ല.