ചൈനീസ് പ്രതിരോധമന്ത്രി നേപ്പാൾ സന്ദർശിച്ചു
Monday, November 30, 2020 12:15 AM IST
കാഠ്മണ്ഡു: ചൈനീസ് പ്രതിരോധ മന്ത്രി ജന. വെയ് ഫെംഗെ ഇന്നലെ നേപ്പാൾ സന്ദർശിച്ചു. സൈനികതലത്തിൽ അടക്കം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് താൻ വന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. 21 അംഗ പ്രതിനിധി സംഘവും ചൈനീസ് മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രസിഡന്റ്, പ്രധാനമന്ത്രി എന്നി വരുമായി കൂടിക്കാഴ്ച നടത്തി.