ഭൂകന്പം : ഇന്തോനേഷ്യയിൽ മരണം 46 ആയി
Sunday, January 17, 2021 12:06 AM IST
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി. 673 പേർക്ക് പരിക്കേറ്റതായും രാജ്യത്തെ ദുരന്തനിവാരണ സംവിധാനമായ ഇന്തോനേഷ്യൻ നാഷണൽ ബോർഡ് ഫോർ ഡിസാസ്റ്റർ മാനേജ്മെന്റ് (ബിഎൻപിബി) അറിയിച്ചു.
പടിഞ്ഞാറൻ സുലവേസി മേഖലയിൽ അധികൃതർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സാഹചര്യങ്ങൾ പരിശോധിച്ചശേഷം ഒന്നു രണ്ട് ആഴ്ചകൾക്കുശേഷമേ അടിയന്തരാവസ്ഥ പിൻവലിക്കൂ എന്ന് ബിഎൻപിബി തലവൻ ഡോണി മൊനാർഡോ അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണു ഭൂകന്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏഴ് സെക്കൻഡ് നീണ്ടുനിന്നു. ഭൂകന്പത്തെത്തുടർന്ന് 15,000 ആളുകൾ വീടുവിട്ട് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറുകയും ചെയ്തു.