ഊബർ ഡ്രൈവർമാരെ തൊഴിലാളികളായി പരിഗണിക്കണമെന്നു യുകെ കോടതി
Saturday, February 20, 2021 12:20 AM IST
ലണ്ടൻ: ഊബർ ടാക്സി ഡ്രൈവറെ തൊഴിലാളികളായി പരിഗണിക്കണെന്നും ശന്പളവും അവധിയും അസുഖ അവധിയും നൽകമെന്നും യുകെ സുപ്രീംകോടതി വധിച്ചു.
സ്വയം തൊഴിൽ വിഭാഗത്തിലാണു ഡ്രൈവർമാർ പെടുന്നതെന്ന ഊബറിന്റെ വാദം കോടതി തള്ളി. യുകെയിലെ അടിസ്ഥാന തൊഴിൽനിയമത്തിന്റെ പരിധിയിൽ തങ്ങളെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ഡ്രൈവർമാരാണ് യുകെ കോടതിയിൽ സമീപിച്ചത്. ഊബർ ആപ്പിൽ ലോഗിൻ ചെയ്തു ലോഗ് ഔട്ട് ചെയ്യുന്ന വരെ ഡ്രൈവർമാരെ തൊഴിലാളിയായി പരിഗണിക്കമെന്നാണു കോടതി വിധി.