ബോറിസ് ജോൺസന് എതിരേ അന്വേഷണം
Thursday, April 29, 2021 12:19 AM IST
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഔദ്യോഗിക വസതി മോടികൂട്ടാൻ ചെലവഴിച്ച പണത്തിന്റെ സ്രോതസുമായി ബന്ധപ്പെട്ട് ഇലക്ടറൽ കമ്മീഷൻ അന്വേഷണം ആരംഭിച്ചു. ജോൺസനും പ്രതിശ്രുതവധു കാരി സൈമണ്ട്സും താമസിക്കുന്ന ലണ്ടനിലെ 11 ഡൗണിംഗ് സ്ട്രീറ്റിലെ മുകളിലത്തെ ഫ്ലാറ്റ് മോടികൂട്ടാൻ രണ്ടു ലക്ഷം പൗണ്ട് വരെ ചെലവഴിച്ചതായാണ് ആരോപണം.
വസതിക്കായി പ്രധാനമന്ത്രിക്കുള്ള അലവൻസ് 30,000 പൗണ്ട് മാത്രമാണ്. പ്രധാനമന്ത്രി രഹസ്യസംഭാവനയിലൂടെയാണ് അധികമുള്ള പണം കണ്ടെത്തിയതെന്ന് ആരോപിക്കപ്പെടുന്നു. സംഭാവനയായോ വായ്പയായോ ലഭിക്കുന്ന പണം പ്രധാനമന്ത്രി പരസ്യപ്പെടുത്തണമെന്നതാണ് ചട്ടം.