കോവിഡ് രണ്ടാംതരംഗം; ഇന്ത്യൻ വകഭേദം 17 രാജ്യങ്ങളിൽ: ഡബ്ല്യുഎച്ച്ഒ
Thursday, April 29, 2021 1:55 AM IST
ജനീവ: കൊറോണ വൈറസിന്റെ ബി. 1.617 എന്ന ഇന്ത്യൻ വകഭേദം 17 രാജ്യങ്ങളിൽ കണ്ടെത്തിയതായി ഡബ്ല്യുഎച്ച്ഒ. രണ്ടു തവണ ജനിതകമാറ്റം സംഭവിച്ച ഈ വകഭേദം ഇന്ത്യയിൽ രണ്ടാം കോവിഡ് തരംഗത്തിനുകാരണമായെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു.
ജനിതക വിവരങ്ങൾ പങ്കുവയ്ക്കുന്ന ജീസെഡിൽ അപ്ലോഡ് ചെയ്ത വിവരം അനുസരിച്ചാണ് 17 രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം കണ്ടെത്തിയതായി സ്ഥിരീകരിച്ചത്.
ഇന്ത്യ, യുകെ, യുഎസ്എ, സിംഗപ്പൂർ രാജ്യങ്ങളിൽ ഇന്ത്യൻ വകഭേദം കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.