നഷീദിനു നേരേ നടന്നത് ഭീകരാക്രമണമെന്ന് പോലീസ്
Friday, May 7, 2021 11:53 PM IST
മാലി: മാലദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉൾപ്പെടെ നാലു പേർക്കുനേരേ വെള്ളിയാഴ്ചയുണ്ടായ സ്ഫോടനം ഭീകരാക്രമണമായിരുന്നെന്ന് പോലീസ്. നഷീദ് കാറിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെ രാത്രി വീടിനു പുറത്താണ് സ്ഫോടനമുണ്ടായത്. ഒരു ബ്രിട്ടീഷ് പൗരനും സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു. മാലി ആശുപത്രിയിൽ കഴിയുന്ന നഷീദിന്റെ നില ഗുരുതരമല്ലെന്ന് ആഭ്യന്തരമന്ത്രി ഇമ്രാൻ അബ്ദുള്ള പറഞ്ഞു.
രാജ്യത്തെ മതതീവ്രവാദത്തിന്റെ സ്ഥിരം വിമർശകനാണു നഷീദ്. ആക്രമണത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.