ജനാധിപത്യ പ്രക്ഷോഭം: ജിമ്മി ലായിക്കു തടവ്
Friday, May 28, 2021 11:27 PM IST
ഹോങ്കോംഗ്: ഹോങ്കോംഗ് മാധ്യമഭീമനും ജനാധിപത്യവാദിയുമായ ജിമ്മി ലായിക്ക് തടവ് ശിക്ഷ വധിച്ചു. 2019 ലെ ജനകീയ പ്രക്ഷോഭത്തിൽ സർക്കാരിനെതിരേ എഴുപത്തിമൂന്നുകാരനായ ലായി പ്രവർത്തിച്ചെന്നാരോപിച്ചാണ് 14 മാസം തടവ് വിധിച്ചത്. ചൈനയിൽനിന്ന് പൂർണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടാണു ഹോങ്കോംഗിൽ ജനകീയ പ്രക്ഷോഭം നടന്നത്.
2019 ൽ ഓക്ടോബർ ഒന്നിനു ഹോങ്കോംഗ് തെരുവിൽ അനുമതിയില്ലാതെ സംഘം ചേർന്നതാണ് ആപ്പിൾ പത്രം ഉടമസ്ഥനായ ലായിക്കും മറ്റ് ഒന്പതു പേർക്കുമെതിരേയുള്ള കുറ്റം. 2019 അനുമതിയില്ലാതെ മാർച്ച് സംഘടിപ്പിച്ച കേസിൽ ലായി 14 മാസം തടവിലാണ്. രണ്ടു കേസിലും കൂടി മൊത്തം 20 മാസം തടവു ശിക്ഷ അനുഭവിച്ചാൽ മതിയാവും.