ബ്രിട്ടീഷ് പ്രധാനമന്ത്രി വീണ്ടും വിവാഹിതനായി
Monday, May 31, 2021 12:06 AM IST
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്സണ് വീണ്ടും വിവാഹിതനായി. ശനിയാഴ്ച നടന്ന സ്വകാര്യ ചടങ്ങിലാണു കൂട്ടുകാരി കാരി സിമണ്ട്സുമായുള്ള വിവാഹം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അടുത്ത വർഷം ജൂലൈ 30ന് വിവാഹം നടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ നടന്ന വിവാഹച്ചടങ്ങിൽ ദന്പതികളുടെ മകൻ വിൽഫ്രഡ് ഉൾപ്പെടെ 30 അതിഥികൾ മാത്രമാണു പങ്കെടുത്തത്. കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു വിൽഫ്രഡിന്റെ ജനനം. വിവാഹച്ചടങ്ങുകൾ അര മണിക്കൂറിൽ അവസാനിച്ചു. ബോറീസ് ജോണ്‍സന്റെ മൂന്നാമത്തെയും കാരിയുടെ ആദ്യത്തെയും വിവാഹമാണിത്.