ബ്രസീലിൽ മഞ്ഞുമഴ
Wednesday, August 4, 2021 12:39 AM IST
ബ്രസീലിയ: ബ്രസീലിയൻ ജനതയ്ക്കു കൗതുകമായി മഞ്ഞുമഴ. 43 നഗരങ്ങളിൽ മഞ്ഞോ, മരംകോച്ചുന്ന തണുപ്പോടെ മഴയോ അനുഭവപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു. തെരുവുകൾ മഞ്ഞുപുതച്ചുകിടക്കുകയാണ്.
64 വർഷത്തിനുശേഷമാണ് ഇത്തരമൊരു പ്രതിഭാസം ബ്രസീലിൽ ഉണ്ടാകുന്നത്. 1957ൽ 4.3 അടി കനത്തിൽ മഞ്ഞുമഴ പെയ്തിരുന്നു. വരും ദിവസങ്ങളിലും മഞ്ഞുമഴ തുടരുമെന്നാണു റിപ്പോർട്ടുകൾ.