ഇന്തോനേഷ്യൻ ജയിലിൽ തീപിടിത്തം; 41 മരണം
Wednesday, September 8, 2021 11:15 PM IST
ജക്കാർത്ത: ഇന്തോനേഷ്യൻ ജയിലിലുണ്ടായ അഗ്നിബാധയിൽ 41 തടവുകാർ മരിച്ചു. ഒട്ടനവധിപ്പേർക്കു പരിക്കേറ്റു. എട്ടുപേരുടെ നില ഗുരുതരമാണ്.
ജക്കാർത്തയ്ക്കടുത്ത് താങ്കരാംഗ് ജയിലിൽ ചൊവ്വാഴ്ച അർധരാത്രിയാണ് തീപിടിത്തമുണ്ടായത്. തടവുകാരെ ഇവിടെ കുത്തിനിറച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതിവേഗം തീ പടർന്നതിനാൽ ഗാർഡുകൾക്ക് സെല്ലുകൾ തുറക്കാൻകഴിഞ്ഞില്ല.
മയക്കുമരുന്നു കേസ് പ്രതികളെ പാർപ്പിച്ചിരുന്ന സി ബ്ലോക്കിലാണ് കൂടുതൽ പേർ മരിച്ചത്. 40 പേർക്കു സ്ഥലമുള്ള ഇവിടെ 122 പേരെ പ്രവേശിപ്പിച്ചിരുന്നു.
ഇലക്ട്രിക് ഷോർട്ട്സർക്യൂട്ടാണ് ദുരന്തത്തിനു കാരണമെന്നു സംശയിക്കുന്നതായി ഇന്തോനേഷ്യൻ വൃത്തങ്ങൾ അറിയിച്ചു.