കോവിഡ്: രണ്ടാം വർഷവും നൊബേൽ പുരസ്കാര ചടങ്ങുകൾ ചുരുക്കും
Friday, September 24, 2021 12:23 AM IST
സ്റ്റോക്ഹോം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നൊബേല്‍ സമ്മാന ചടങ്ങുകള്‍ ചുരുക്കും. രസതന്ത്രം, സാഹിത്യം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയിലെ ഈ വര്‍ഷത്തെ സമ്മാനങ്ങളും നൊബേല്‍ സമാധാന സമ്മാനവും ഒക്ടോബര്‍ 4 നും ഒക്ടോബര്‍ 11 നും ഇടയില്‍ പ്രഖ്യാപിക്കും.
സ്റ്റോക്ക്ഹോമിലും ഓസ്ലോയിലും സമ്മാന ജേതാക്കളെ ആദരിക്കും. ഈ വര്‍ഷം ഡിസംബറിലെ നൊബേല്‍ ആഘോഷങ്ങള്‍ ഡിജിറ്റല്‍, ഭൗതിക സംഭവങ്ങളുടെ മിശ്രിതമായിരിക്കുമെന്നു നോബല്‍ ഫൗണ്ടേഷന് അറിയിച്ചു. സമ്മാന ജേതാക്കള്‍ക്ക് അവരുടെ നാട്ടില്‍ അവരുടെ നോബല്‍ സമ്മാന മെഡലുകളും സർട്ടിഫിക്കറ്റുകളും ലഭിക്കുമെന്നും ഫൗണ്ടേഷന് അറിയിച്ചു. സമ്മാന സ്ഥാപകന്‍ ആല്‍ബര്‍ട്ട് നൊബേലിന്റെ ചരമദിനമായ ഡിസംബര്‍ 10 -ന് സ്റ്റോക്ക്ഹോം സിറ്റി ഹാളില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങിനൊപ്പം അവതരണ പരിപാടികളും ഉണ്ടായിരിക്കുമെന്നും ഫൗണ്ടേഷൻ അറിയിച്ചു.
കഴിഞ്ഞ വർഷവും ആഘോഷങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. വിജയികളെ ആദരിക്കുന്നതിന് ഔപചാരിക വിരുന്നൊന്നും നടത്തിയിട്ടില്ല. പകരം, അവരുടെ നേട്ടങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും കുറഞ്ഞ ചടങ്ങുകളില്‍ അംഗീകരിക്കുകയും പ്രതിഫലം നല്‍കുകയും ചെയ്തിരുന്നു.