മ്യാൻമറിലെ നഗരങ്ങളിലെ സൈനിക സാന്നിധ്യത്തിൽ ആശങ്കയെന്ന് യുഎൻ
Saturday, October 9, 2021 12:57 AM IST
ജനീവ: മ്യാൻമറിൽ പട്ടാള ഭരണത്തിനെതിരേയുള്ള പ്രക്ഷോഭത്തെ നേരിടാൻ നഗരങ്ങളിലേക്ക് കൂടുതൽ സൈനികരെ നിയോഗിക്കാനുള്ള നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി യുഎൻ മനുഷ്യാവകാശ സംഘടന.
ചിൻ സംസ്ഥാനത്തെ കാൻപെറ്റ്ലെറ്റിലും ഹാഖായിലും മധ്യ സാഗെയിംഗിലെ മോൻവ, കാനി എന്നിവിടങ്ങളിലും മോഗ്വേ മേഖയിലെ ഗാംഗ്വയിലുമാണ് സൈനികരെ കൂടുതലായി നിയോഗിച്ചിരിക്കുന്നതെന്ന് യുഎൻ മനുഷ്യാവകാശ സംഘടന വക്താവ് പറഞ്ഞു. മേഖലയിൽ ഇന്റർനെറ്ററ്റും തടഞ്ഞിരിക്കുകയാണ്.
ഓങ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പുറത്താക്കി കഴിഞ്ഞ ഫെബ്രുവരിൽ സൈന്യം അധികാരം പിടിച്ചെടുത്തതിനെത്തുടർന്നാണ് രാജ്യം അസമാധാനത്തിലേക്ക് നീങ്ങിയത്.