നീരവ് മോദിയുടെ ഹർജി യുഎസ് കോടതി തള്ളി
Wednesday, October 20, 2021 12:11 AM IST
വാഷിംഗ്ടൺ: തട്ടിപ്പുകേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നീരവ് മോദിയും രണ്ടു കൂട്ടാളികളും സമർപ്പിച്ച ഹർജി യുഎസ് കോടതി തള്ളി. നീരവ് മോദിക്കു നേരത്തേ നിക്ഷേപമുണ്ടായിരുന്ന ഫയർസ്റ്റാർ ഡയമണ്ട്, ഫാന്റസി, എ ജഫീ കന്പനിയുടെ ട്രസ്റ്റിയാണു തട്ടിപ്പുകേസ് ഫയൽ ചെയ്തത്.
നീരവ് മോദിയും അദ്ദേഹത്തിന്റെ കൂട്ടാളികളായ മിഹിർ ബൻസാലി, അജയ് ഗാന്ധി എന്നിവരും മൂലം കന്പനിക്കു നഷ്ടമുണ്ടായെന്നും 1.5 കോടി ഡോളർ നഷ്ടപരിഹാരം വേണമെന്നും മൂന്നു കന്പനിയുടെയും ട്രസ്റ്റി റിച്ചാർഡ് ലെവിൻ ന്യൂയോർക്ക് കോടതിയിൽ ആവശ്യപ്പെട്ടു. കേസ് റദ്ദാക്കണമെന്ന മോദിയുടെ ആവശ്യം ന്യൂയോർക്ക് പാപ്പർ കോടതി ജഡ്ജി സിയാൻ എച്ച് ലാൻ തള്ളി.
പഞ്ചാബ് നാഷണൽ ബാങ്കിംഗ് വൻ വായ്പ കുടിശിക വരുത്തി ഇന്ത്യ വിട്ട വിവാദ വജ്രവ്യാപാരിയായ മോദി, നിലവിൽ ലണ്ടനിലെ ജയിലിൽ തടവിലാണ്. മോദിയെ ഇന്ത്യക്കു കൈമാറണമെന്ന കേസിന്റെ വിചാരണ ലണ്ടനിൽ നടക്കുന്നുണ്ട്.