85 മിനിട്ട് പ്രസിഡന്റിന്റെ അധികാരങ്ങൾ; ചരിത്രം കുറിച്ച് കമലാ ഹാരീസ്
Sunday, November 21, 2021 12:59 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റിന്റെ അധികാരങ്ങൾ ലഭിക്കുന്ന ആദ്യ വനിതയെന്ന ബഹുമതി ഇന്ത്യൻ വംശജയായ വൈസ് പ്രസിഡന്റ് കമലാ ഹാരീസ് സ്വന്തമാക്കി. വൈദ്യപരിശോധനയുടെ ഭാഗമായി പ്രസിഡന്റ് ജോ ബൈഡനെ വെള്ളിയാഴ്ച വൈകിട്ട് ബോധംകെടുത്തിയ 85 മിനിട്ടു നേരത്തേക്കാണ് കമലാ ഹാരീസ് ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഭരണാധികാരിയായത്.
അതേസമയം, കുടൽപരിശോധനയ്ക്കു വിധേയനായ ജോ ബൈഡൻ പൂർണ ആരോഗ്യവാനാണെന്ന് അദ്ദേഹത്തിന്റെ ഡോക്ടർ അറിയിച്ചു.
ഭരണഘടന അനുസരിച്ചാണ് വൈസ് പ്രസിഡന്റിന് അധികാരങ്ങൾ കൈമാറിയതെന്ന് വൈറ്റ്ഹൗസ് വക്താവ് ജൻ സാകി അറിയിച്ചു.
2002ലും 2007ലും ജോർജ് ഡബ്ല്യു ബുഷ് വൈദ്യപരിശോധനയ്ക്കു വിധേയനായപ്പോൾ വൈസ് പ്രസിഡന്റിന് അധികാരങ്ങൾ കൈമാറിയിരുന്നു.
അന്പത്തേഴുകാരിയായ കമലാ ഹാരീസ് ഏഷ്യൻ, ആഫ്രിക്കൻ വംശജരിൽനിന്നു വൈസ് പ്രസിഡന്റാകുന്ന ആദ്യ വ്യക്തിയുമാണ്.